Tomato-fever
സംസ്ഥാനത്ത് ഷിഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനി സ്ഥിരീകരിച്ചത് വീണ്ടും വൈറസ് ആശങ്കയുടെ നാളുകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു അജ്ഞാത പനിയാണ് തക്കാളിപ്പനി. കൈയിലും കാലിലും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് ഇതിന്റെ പ്രധാന ലക്ഷണം. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് രോഗം കണ്ടുവരുന്നതെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വൈറസ് കൂടുതല്‍ പടരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടുത്ത പനി, ചുവന്ന നിറത്തിലെ കുമിളകള്‍
തക്കാളിപ്പനി ഒരു വൈറല്‍ പനിയാണോ അതോ ചിക്കുന്‍ഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചൊറിച്ചില്‍, ചുവന്ന നിറത്തിലുള്ള കുമിളകള്‍, നിര്‍ജ്ജലീകരണം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതുകൂടാതെ, രോഗബാധിതരായ കുട്ടികള്‍ക്ക് കടുത്ത പനി, ശരീരവേദന, സന്ധിവീക്കം, ക്ഷീണം, മലബന്ധം, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, കൈകള്‍, കാല്‍മുട്ടുകള്‍, നിതംബം എന്നിവയുടെ നിറവ്യത്യാസം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകാം.
കുമിളകളില്‍ ചൊറിയരുത്
കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കണം. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ ചൊറിയുന്നത് ഒഴിവാക്കണം. ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…