Saturday, May 4, 2024
spot_img

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണിക്കിടെ ടൂൾകിറ്റ് വഴുതി പോയി ! ഭൂമിക്ക് പുതിയ “ടൂളോപഗ്രഹം” കൂടി ; ഏതാനും മാസങ്ങൾ ഭൂമിയെ ബാഗ് വലം വച്ചേക്കും

നാസയുടെ ബഹിരാകാശ യാത്രികരായ ജാസ്മിൻ മൊഗ്ബെലിയും ലോറൽ ഒഹാരയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സോളാർ പാനലുകളിൽ അറ്റകുറ്റപ്പണികൾ നടത്തവേ അബദ്ധത്തിൽ തെന്നിമാറിയ ടൂൾ ബാഗ് ഭൂമിയെ ചുറ്റാൻ ആരംഭിച്ചതായി റിപ്പോർട്ട്.

അറ്റകുറ്റ പണിക്ക് നഷ്ടമായ ബാഗ് ആവശ്യമില്ലാത്തതിനാൽ പണികൾ മുടക്കമില്ലാതെ നടന്നു. , നാസയിലെ ശാസ്ത്രജ്ഞർ ബാഗിന്റെ സഞ്ചാരപഥം നിശ്ചയിച്ചതിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനോ യാത്രികർക്കോ ബാഗ് അപകടമുണ്ടാക്കില്ലെന്ന് മനസിലായി.

ഏതാനും മാസങ്ങൾ ഭൂമിയെ ടൂൾ ബാഗ് ചുറ്റുമെന്നാണ് കരുതുന്നത്, പിന്നീട് ഇത് ഭൂമിയിലേക്ക് പതിക്കും. ഈ 70 മൈൽ അല്ലെങ്കിൽ 113 കിലോമീറ്റർ വരെ വേഗതയിലാകും ബാഗ് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ നിരീക്ഷിക്കാൻ കഴിയുന്നവർക്ക് നിലയത്തിന് സമീപം ചുറ്റിത്തിരിയുന്ന ടൂൾ ബാഗിനേയും കാണാനാകുന്നുണ്ട്. 2008 നവംബർ 18-നും, ബഹിരാകാശയാത്രികർക്ക് സമാനമായ സംഭവത്തിലൂടെ ഒരു റിപ്പയർ കിറ്റ് നഷ്ടപ്പെട്ടിരുന്നു. മാസങ്ങൾക്കുശേഷവും നിലയത്തിന് സമീപം ഈ ബാഗ് ഭൂമിയിൽ നിന്ന് ഇത് ദൃശ്യമായി. ബഹിരാകാശ സഞ്ചാരികൾക്ക് മുമ്പ് സമാനമായ നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്, അവ ഇപ്പോൾ ഭൂമിക്ക് സമീപമുള്ള ഭ്രമണപഥത്തിലെ ജങ്ക്‌യാർഡിന്റെ ഭാഗമാണ്.

Related Articles

Latest Articles