Thursday, December 18, 2025

മികച്ച ഫുട്‌ബോളര്‍; പ്രഖ്യാപനം ഓഗസ്ത് 29ന്

സൂറിച്ച്‌: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള യുവേഫ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയായി. ബാഴ്‌സലോണ താരം ലയണല്‍ മെസി, യുവന്‍റസ് താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡൈക്‌ എന്നിവരാണ്‌ അവസാന പട്ടികയില്‍ ഇടംനേടിയത്‌. ഓഗസ്‌റ്റ് 29ന്‌ വിജയികളെ പ്രഖ്യാപിക്കും.
കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ടോപ്പ്‌ സ്‌കോറര്‍ ആയിരുന്നു മെസി. ബാഴ്‌സലോണക്ക്‌ ഒപ്പം ലാ ലിഗ കിരീടവും നേടി. യുവന്റസിന്റെ ടോപ്‌ സ്‌കോററായ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗ്‌ കിരീടവും പോര്‍ച്ചുഗലിനൊപ്പം നാഷണ്‍സ്‌ ലീഗ്‌ കിരീടവും നേടിയിരുന്നു. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ്‌ ലീഗ്‌ നേടിയാണ്‌ വിര്‍ജില്‍ വാന്‍ ഡൈക്‌ അവസാന മൂന്നില്‍ ഇടംപിടിച്ചത്‌.

Related Articles

Latest Articles