India

സർവ്വാധിപത്യം !!!! ബിജെപി ദില്ലി പിടിക്കുമെന്ന് എക്സിറ്റ്‌പോൾ ഫലങ്ങൾ ; ഫലങ്ങളെ തള്ളി ആം ആദ്മി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം പ്രവചിച്ച് എക്സിറ്റ്‌പോൾ ഫലങ്ങൾ. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ്‌പോൾ ഫലങ്ങളിലെല്ലാം ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി തേരോട്ടം പ്രവചിക്കുന്ന എക്സിറ്റ്‌പോൾ ഫലങ്ങളെ തള്ളി ആം ആദ്മി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എക്സിറ്റ്‌പോൾ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി 10 മുതല്‍ 19 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.

പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോളിലും ബി.ജെ.പിക്കാണ് മേല്‍ക്കൈ. 40 മുതല്‍ 44 വരെ സീറ്റുകളാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് പ്രവചിച്ചിരിക്കുന്നത്. ആംആദ്മി 25 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് ഒരുസീറ്റിലൊതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ചാണക്യ സ്ട്രാറ്റജീസിന്റെ എക്‌സിറ്റ് പോളിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നുസീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.

പി-മാര്‍കിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.

ജെ.വി.സി.യുടെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബി.ജെ.പി.ക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെ.വി.സി. പ്രവചിക്കുന്നത്. ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ജെ.വി.സി. പ്രവചിക്കുന്നു.

മാട്രിസ് എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.

B4 Admin

Recent Posts

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

4 minutes ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

1 hour ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

14 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

15 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

15 hours ago