Social Media

ഞാനൊരു ദുശ്ശകുനം;പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ടൊവിനോ തോമസ്

മലയാളികളുടെ പ്രീയ നടനാണ് ടോവിനോ തോമസ്. 2018ല്‍ കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തില്‍ ഉടനീളം സന്നദ്ധ പ്രവര്‍ത്തകനായി ടൊവിനോ തോമസ് സജീവമായിരുന്നു. പിന്നീട് നടന് ഇതുമായി ബന്ധപ്പെട്ട് ഏറെ ട്രോളുകളും നേരിടേണ്ടി വന്നു. ഇപ്പോൾ അത്തരം വിമർശനങ്ങൾക്ക് പ്രതികരണവുമായെത്തിയിരിക്കുകയാണ് ടോവിനോ തോമസ്. 2018 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.

പ്രളയസമയത്ത് ഞാൻ ചെയ്തത് പിആർ വർക്കുകൾ ആണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. തന്നെ പ്രളയം സ്റ്റാർ എന്ന് പോലും പലരും വിളിച്ചിരുന്നുവെന്ന് ടോവിനോ തോമസ് പറയുന്നു. ഇത്തരം ട്രോളുകളും വിമർശനങ്ങളും എന്നെ ഏറെ വേദനിപ്പിച്ചു. മായാനദി ഇറങ്ങിയതു കൊണ്ടാണ് പ്രളയം വന്നതെന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായെന്ന് ടോവിനോ തോമസ് പറയുന്നു. ഇതൊക്കെ ആരാണ് പറയുന്നതെന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിനെന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്. തമാശയൊക്കെ ഞാനും ആദ്യം എന്‍ജോയ് ചെയ്തു. പിന്നെ അത് വളരെ സീരിയസായെന്നും ടോവിനോ തോമസ് പറയുന്നു.

anaswara baburaj

Recent Posts

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

8 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

12 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

59 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago