Wednesday, December 31, 2025

സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നു; പണ്ട് ചിലര്‍ക്കിട്ട് രണ്ടുകൊടുക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് ടിപി സെന്‍കുമാര്‍

കൊച്ചി : കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒരു പൊലീസുകാരനെ കാണാതാകുന്നു. വേറൊരു പൊലീസുകാരന്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തുന്നു. അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്ന് സെന്‍കുമാര്‍ ചോദിച്ചു. താന്‍ ഡിജിപി ആയിരുന്ന കാലത്താണ് സംഭവിച്ചതെങ്കില്‍ ഇതെല്ലാം എന്റെ തലയില്‍ വരുമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് തന്നെ പുറത്താക്കുകയായിരുന്നു.

പിന്നീട് നിയമപോരാട്ടത്തിലൂടെ ഡിജിപിയായപ്പോള്‍ തന്നെ നിരീക്ഷിക്കാന്‍ ആളുകളെ വെച്ചു. താന്‍ അടിച്ചെന്ന് വരെ അവരില്‍ ചിലര്‍ പരാതിപ്പെട്ടു. അന്ന് അവര്‍ക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഏറെ വൈകാതെ താന്‍ അഭിഭാഷകനായിഎന്റോള്‍ ചെയ്യും. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സത്യം പറയാനുള്ള സ്വാതന്ത്ര്യം താന്‍ എല്ലാകാലത്തും ഉപയോഗിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. മറിയം റഷീജ ചാരവനിതയാണ്. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് അവരുമായി ഒരിക്കലും ബന്ധമുണ്ടാകാന്‍ പാടില്ല. അത് തെറ്റാണ്. നമ്പി നാരായണന്‍ പത്മപുരസ്‌കാരം അര്‍ഹിച്ചിരുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

Related Articles

Latest Articles