Monday, December 22, 2025

അടിവാരത്ത് കാത്ത് കിടന്ന ട്രെയിലറുകൾ ചുരം കയറി; മൂന്ന് മണിക്കൂറെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്, ഇതിനായി പൂർണമായും ഗതാഗതം നിർത്തിവച്ചു

താമരശ്ശേരി അടിവാരത്ത് മൂന്നുമാസമായി തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്ര ഭാഗങ്ങൾ അടങ്ങിയ ട്രെയിലറുകൾ ചുരം കയറി. ഇതിനുവേണ്ടി ദേശീയപാത 766ൽ താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവാക്കേണ്ടിവന്നു. . 11 മണിക്ക് ആരംഭിച്ച ദൗത്യം പുലർച്ചെ അഞ്ചുമണിക്ക് അകം പൂർത്തിയാക്കിയത്. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷമാണ് ട്രെയിലറുകൾ ചുരം കയറിയത്.

കർണാടകയിലെ ഒരു സ്വകാര്യ കമ്പനിയുടെ നിർമാണത്തിന് വേണ്ടിയുള്ള യന്ത്രോത്പന്നങ്ങളാണ് ട്രെയിലറിലുണ്ടായിരുന്നത്. ചുരത്തിൽ ഒൻപത് ഹെയർപിൻ വളവുകളാണ് ഉള്ളത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ട്രെയിലറുകൾ ലക്കിടിയിൽ എത്തിച്ചത്.

Related Articles

Latest Articles