Wednesday, September 23, 2026

സാധനം വാങ്ങാൻ പോയ മകൾക്ക് നേരെ ബേക്കറി ഉടമയുടെ പീഡനശ്രമം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച നരാധമന്റെ കട കത്തിച്ച് പിതാവ്; രണ്ടുപേരും റിമാൻഡിൽ

കൊച്ചി: ബേക്കറിയിൽ സാധനം വാങ്ങാൻ പോയ പ്രായപൂർത്തിയാകാത്ത മകളെ അമ്പത്തൊന്നുകാരനായ ബേക്കറി ഉടമ ലൈംഗികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണു സംഭവം. സ്ഥലത്തുനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടിൽ അറിയിച്ചു. ഇതോടെ രോഷാകുലനായി പിതാവ് കടയിലെത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ഇയാൾ കടയ്ക്കു തീ ഇട്ടത്.കട ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

സംഭവത്തിൽ ചേരാനല്ലൂർ വിഷ്ണുപുരം വേണാട്ട് വീട്ടിൽ ബാബുരാജിനെ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരമാണ് ബാബുരാജിനെ അറസ്റ്റു ചെയ്തത്. ബേക്കറി കത്തിച്ചതിനു പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles