പട്‌ന: ബിഹാറിലെ മധുബനി റെയല്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിൽ തീപിടിത്തം. സ്വതന്ത്ര സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ കോച്ചിലാണ് തീ പടര്‍ന്നുപിടിച്ചത്. യാത്ര അവസാനിപ്പിച്ച ശേഷം റാക്കുകൾ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. അതിനാൽ ആളപായമുൾപ്പെടെയുള്ള വൻ ദുരന്തം ഒഴിവായി.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം പത്ത് മണിയോടെ തന്നെ തീയണയ്ക്കാനായെന്നും യാത്രക്കാര്‍ക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു

