Sexual-assault-against-house-wife-police-arrest
മാവേലി എക്സ്പ്രസില്‍ പോലീസിന്‍റെ ചവിട്ടേറ്റ കൂത്തുപറമ്ബ് സ്വദേശി പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. പൊലീസ് മര്‍ദിച്ചത് ഓര്‍മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. “എനിക്കൊന്നും ഓര്‍മയില്ല. പരാതിയൊന്നുമില്ല. ഞാന്‍ ഹോട്ടല്‍പ്പണിയും കൂലിപ്പണിയുമെല്ലാം എടുക്കുന്നയാളാണ്. ടിക്കറ്റുണ്ടായിരുന്നു. 35 രൂപ കൊടുത്താണ് ടിക്കറ്റ് എടുത്തത്. ജനറല്‍ കമ്ബാര്‍ട്മെന്‍റാണോ റിസര്‍വേഷനാണോ എന്നൊന്നും അറിയില്ല. മാഹിയില്‍ നിന്ന് കയറി പോലീസ് വടകര ഇറക്കി വിട്ടു. അന്ന് മദ്യപിച്ചിരുന്നു. പിന്നെ ഞാന്‍ കോഴിക്കോടേക്ക് പോയി. കഴിഞ്ഞ ദിവസം നടന്നതൊക്കെ ഇപ്പോഴാണ് അറിയുന്നത്”- എന്നാണ് ഷമീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഇന്ന് ഉച്ചയോടെയാണ് ഷമീറിനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം റെയില്‍വേ പോലീസിനു കൈമാറി. തുടര്‍ന്ന് കണ്ണൂരിലെത്തിച്ചു. ഷമീറില്‍ നിന്ന് മൊഴിയെടുക്കുകയാണ്.
മാവേലി എക്സ്പ്രസിന്റെ എസ് ടു കമ്ബര്‍ട്ട്‍മെന്റില്‍ ഞായറാഴ്ച രാത്രി പൊലീസ് പരിശോധനക്കിടെയായിരുന്നു സംഭവം. പൊലീസുകാര്‍ യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. കയ്യില്‍ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റില്ലാതിരുന്ന ഇയാളെ എ.എസ്.ഐ പ്രമോദ് ബൂട്ട് കൊണ്ട് ചവിട്ടുകയും വലിച്ചിഴക്കുകയുമായിരുന്നു. ട്രെയിന്‍ വടകരയിലെത്തിയപ്പോള്‍ പൊലീസ് ഇയാളെ ഇറക്കിവിട്ടു. സഹായാത്രികന്‍ മൊബൈലില്‍ പകര്‍ത്തിയ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം ചര്‍ച്ചയായി.
മാഹിയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയെന്നും ഇതേ തുടര്‍ന്ന് ഇയാളെ ബലമായി കമ്ബാര്‍ട്ട്മെന്‍റില്‍ നിന്നും മാറ്റുകയാണ് ചെയ്തതെന്നും പിന്നീട് എ.എസ്.ഐ പ്രമോദ് വിശദീകരണം നല്‍കി. ഇക്കാര്യം ട്രെയിനില്‍ ഉണ്ടായിരുന്ന ടി.ടി.ഇയും സ്ഥിരീകരിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എ.എസ്.ഐയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…