Thursday, January 1, 2026

സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം;നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഇതിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി. 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

56380ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് തുറവൂരിനും കുമ്പളത്തിനും ഇടയില്‍ പിടിച്ചിടും. 12218ാം നമ്പര്‍ ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സമ്പര്‍ക് ക്രാന്തി ദ്വൈവാര എക്സപ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിറ്റ് പിടിച്ചിടും.12484ാം നമ്പര്‍ അമൃത്സര്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രല് 23ന് 15 മിനിറ്റ് എറണാകുളം സൗത്തിലും, 19262ാം നമ്പര്‍ പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് 27ന് 15 മിനിറ്റ് എറണാകുളം സൗത്തിലും പിടിച്ചിടുമെന്നും റയില്‍വേ അറിയിച്ചു.
[9:49 AM, 4/21/2019] Sanoj Sir: Ok

Related Articles

Latest Articles