ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിനു മുകളിലേക്ക് മെമു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.ഇരു ട്രെയിനുകളും ഒരേ ദിശയിലാണ് സംസാഹരിച്ചിരുന്നത് എന്നാണ് വിവരം. ആറുപേര്‍ മരിച്ചുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും രണ്ടുപേര്‍ക്കാണ് പരിക്കേറ്റതെന്നുമാണ് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

