തൃശൂര്‍: മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വരന്‍. തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് വിജയരാജമല്ലിക ഫേസ്ബുക്കില്‍ കുറിച്ചു.
ജാഷിം പാരാലീഗല്‍ വൊളണ്ടിയറും ഫ്രീന്‍ലാന്‍സ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. തൃശൂര്‍ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാന്‍സ്‌വുമണ്‍ കവയത്രിയാണ്. വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകള്‍’ എന്ന കവിതാസമാഹാരം മദ്രാസ് സര്‍വകലാശാല പാഠപുസ്തകമാക്കിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്.
ഇതേ പുസ്തകത്തിലെ മരണാനന്തരം എന്ന കവിത എംജി സര്‍വകലാശാലയും നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് വിജയരാജമല്ലികയും ജാഷിമും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഇരുവരും വിവാഹിതരാകുന്നതിന് ജാഷിമിന്റെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. ഇതു മറികടന്നാണ് ഇരുവരും കഴിഞ്ഞദിവസം വിവാഹിതരായത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…