Sunday, December 21, 2025

കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 760 ഗ്രാം ലഹരിവസ്തുക്കൾ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.

ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കളാണ് പ്രതികൾ കടത്തിയിരുന്നത്. രഹസ്യ വിരവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതികൾ പിടിയിലായത്.

Related Articles

Latest Articles