Saturday, May 11, 2024
spot_img

അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത: ഉച്ചയ്‌ക്ക് 12 മുതല്‍ 2 മണി വരെ പുറത്തിറങ്ങാതിരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ തന്നെ അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് 12 ആയതായി കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ 12 മണി മുതല്‍ 2 മണി വരെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകി.

രാജ്യത്തെ സംസ്ഥാനങ്ങളിലെല്ലാം ക്രമാതീതമായി ചൂട് ഉയരുകയാണ്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കാറ്റ് അടിയ്ക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലും താപനില 40 ഡിഗ്രിയിലെത്തും.

ഏപ്രില്‍ മാസത്തിലും ചൂട് ശക്‌തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടുന്നത് ചൂട് കാറ്റടിയ്ക്കാൻ കാരണമാകും.

Related Articles

Latest Articles