Monday, May 20, 2024
spot_img

ഗതാഗത നിയമങ്ങൾ കർശമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിർദേശം മറ! 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ നോട്ടിസ്

തിരുവനന്തപുരം : നിരത്തിൽ വാഹനപരിശോധന കാര്യക്ഷമമായി നടത്താത്തതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ കാരണം കാണിക്കൽ നോട്ടിസ്. വാഹനങ്ങൾ പരിശോധിച്ച് ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഗതാഗത നിയമങ്ങൾ കർശമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിർദേശം മറയാക്കിയാണ് ഉദ്യോഗസ്ഥർക്ക് മാസം ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കുന്നത് പതിവ് നടപടിക്രമമാണ്. 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്ന് നിർദേശമുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല.

എല്ലാ മാസവും പ്രവർത്തനം വിലയിരുത്തുമ്പോൾ പിന്നിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കാണ് കാരണം കാണിക്കൽ നോട്ടിസ് നൽകുന്നത്. ഉദ്യോഗസ്ഥർ കാരണം ബോധിപ്പിക്കുന്നതോടെ സാധാരണയായി നടപടി അവസാനിപ്പിക്കും. ഗുരുതരമായ വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല നടപടികളിലേക്ക് കടക്കും.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ കർശന പരിശോധന നടത്താനും ബോധവൽക്കരണ പ്രവർത്തനത്തിനും ഗതാഗത കമ്മിഷണർ നിർദേശം നൽകിയിരുന്നു. അപകടം പതിവായ റോഡുകളിലെ ബ്ലാക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനും പരിപാടികൾ സംഘടിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി

Related Articles

Latest Articles