Tuesday, December 23, 2025

മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ മോദി സഞ്ചരിച്ചപാത പ്രത്യേക ട്രക്കിങ് റൂട്ടായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍

ദില്ലി: ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രിയില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്.

‘മോദി ട്രെയില്‍’ (മോദി പാത) എന്ന പേരിലാവും ഈ ട്രക്കിങ് റൂട്ട് വികസിപ്പിക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സാഹസികസഞ്ചാരി ബെയര്‍ ഗ്രിയില്‍സിനൊപ്പം മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ എപ്പിസോഡ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തത്.

മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും ബെയര്‍ ഗ്രിയില്‍സും സന്ദര്‍ശിച്ച ട്രെക്കിങ് റൂട്ട് ‘മോദി പാത’യായി വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു

Related Articles

Latest Articles