മേപ്പാടി: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി ഉപദ്രവിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും പോക്‌സോ ചുമത്തി കേസ് എടുത്തു . മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അച്ഛനെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്.
പതിനൊന്നുകാരി ആക്രമിക്കപ്പെട്ട കേസില്‍ അച്ഛനും അമ്മയും പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവര്‍ കുട്ടിയോട് മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ ലൈംഗികമായി താന്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ് പെണ്‍കുട്ടി പറയുന്നത് അത് ഭീഷണിപ്പെടുത്തിയാണോ എന്നും അന്വേഷിക്കുന്നുണ്ട് . പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. രണ്ടു വര്‍ഷം മുന്‍പ് വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് പെണ്‍കുട്ടിയെ മാറ്റിത്താമസിപ്പിക്കണമെന്ന് ചൈല്‍ഡ്‌ലൈന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ബാലക്ഷേമ സമിതി ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോപണം.

