തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിന് സമീപം ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. മരണശേഷം ഗീതയുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. മരണം കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വ്യക്ത വരാൻ ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ ഗീതയും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാൾക്കു വേണ്ടി അന്വേഷണം നടത്തിവരികയാണ്.

