തിരുവനന്തപുരം: വിതുരയിൽ കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയില്‍ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു.
ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയില്‍ ഇത് തടയുന്നതിനു വേണ്ടി കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടകാരണമായത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

