Saturday, December 27, 2025

ഉദ്‌ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടുത്തം: തിരുവനന്തപുരത്ത് കത്തിനശിച്ചത് 32 ബൈക്കുകൾ, ഷോർട്ട് സർക്യൂട്ടാണാണെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ബൈക്ക് ഷോറൂമിൽ തീപിടുത്തം. ബൈക്ക് വാടകയ്‌ക്ക് നൽകുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം. പുലർച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിൽ 32 ബൈക്കുകൾ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles