Saturday, May 4, 2024
spot_img

തിരുവനന്തപുരം പാളയത്ത് വിശ്വാസികളും ബിഷപ്പും തമ്മിൽ നേർക്കുനേർ; പള്ളി കത്തീഡ്രലാക്കി ബിഷപ്പ്

തിരുവനന്തപുരം: പള്ളി കത്തീഡ്രൽ ആക്കിയതിൽ തിരുവനന്തപുരം പാളയം എല്‍ എം എസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധം ആരംഭിച്ചു.ബിഷപ്പ് ധര്‍മ്മരാജ റസാലത്തിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പള്ളിയില്‍ അതിക്രമിച്ച്‌ കയറി എന്ന് ഒരു വിഭാഗം ആരോപിച്ചു.

എന്നാൽ, പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായാണ് ബിഷപ്പ് ധര്‍മ്മരാജ് റസാലം പറഞ്ഞിരിക്കുന്നത്. ഭരണനിര്‍വഹണത്തിന് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കി. പള്ളി ചിലര്‍ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. കത്ത്രീഡലാക്കിയതോടെ അവരില്‍ നിന്നു മോചിപ്പിച്ചെന്ന് ബിഷപ്പ് പറയുകയും ചെയ്തു.

നിലവിലുളള നാല് പുരോഹിതന്മാരെ സ്ഥലം മാറ്റി പുതിയ അഞ്ചു പേരെ ബിഷപ്പ് ധർമ്മരാജ് റസാലം നിയമിക്കുകയായിരുന്നു . എന്നാല്‍ ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നാണ് വിശ്വാസികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles