trouble-in-pakisthan-team
പാകിസ്ഥാൻ : ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടത് സഹിക്കാനാകാതെ പാകിസ്ഥാൻ .പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റില്‍ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം. വിജയം ഉറപ്പിച്ച മത്സരം അവസാനം നിമിഷം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതാണ് ആരാധകരെയും വിരമിച്ച താരങ്ങളെയും ഉള്‍പ്പെടെ ചൊടിപ്പിച്ചത്. പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തിയിരുന്നു . 90,000 കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്കെതിരെയുള്ള പരാജയത്തിന് കാരണം തന്ത്രപരമായ തീരുമാനങ്ങളിലെ പിഴവുകളാണെന്ന് മുഹമ്മദ് ഹഫീസ് ആരോപിച്ചു. 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയ പാകിസ്ഥാന് ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിനെ തകര്‍ത്തിട്ടും വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്ധ്യ ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ഇന്ത്യ പാടുപെടുമ്പോള്‍ എന്തുകൊണ്ടാണ് ബാബര്‍ തന്റെ സ്പിന്നര്‍മാരുടെ ക്വാട്ട പൂര്‍ത്തിയാക്കാത്തതെന്ന് ഹഫീസ് ചോദിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ വലിയ മത്സരത്തിലാണ് ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ പാളിച്ചകള്‍ കാണുന്നത്’. ഹഫീസ് പറഞ്ഞു
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…