Sunday, April 28, 2024
spot_img

ടി20 ലോകകപ്പ്; ഇന്ത്യയ്‌ക്കെതിരെ പരാജയം നേരിട്ടത് സഹിക്കാനാകാതെ പാകിസ്ഥാൻ; ടീമിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷം

പാകിസ്ഥാൻ : ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടത് സഹിക്കാനാകാതെ പാകിസ്ഥാൻ .പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റില്‍ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം. വിജയം ഉറപ്പിച്ച മത്സരം അവസാനം നിമിഷം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതാണ് ആരാധകരെയും വിരമിച്ച താരങ്ങളെയും ഉള്‍പ്പെടെ ചൊടിപ്പിച്ചത്. പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തിയിരുന്നു . 90,000 കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്കെതിരെയുള്ള പരാജയത്തിന് കാരണം തന്ത്രപരമായ തീരുമാനങ്ങളിലെ പിഴവുകളാണെന്ന് മുഹമ്മദ് ഹഫീസ് ആരോപിച്ചു. 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയ പാകിസ്ഥാന് ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിനെ തകര്‍ത്തിട്ടും വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്ധ്യ ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ഇന്ത്യ പാടുപെടുമ്പോള്‍ എന്തുകൊണ്ടാണ് ബാബര്‍ തന്റെ സ്പിന്നര്‍മാരുടെ ക്വാട്ട പൂര്‍ത്തിയാക്കാത്തതെന്ന് ഹഫീസ് ചോദിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ വലിയ മത്സരത്തിലാണ് ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ പാളിച്ചകള്‍ കാണുന്നത്’. ഹഫീസ് പറഞ്ഞു

Related Articles

Latest Articles