വാഷിങ്ടണ്‍: പ്രവാസികൾ അമേരിക്കയ്ക്ക് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ട്രമ്പ്. ഇതുമായി ബന്ധപ്പെട്ട . ദ വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.
ബിൽ നിയമമായാൽ നിക്ഷേപങ്ങളില്‍ നിന്നോ ഓഹരിവിപണിയില്‍നിന്നോ ഉള്‍പ്പെടെ അമേരിക്കൻ മണ്ണിൽ ഏത് വിധത്തിലും പ്രവാസികൾ സമ്പാദിക്കുന്ന പണത്തിനുമേല്‍ നികുതി ചുമത്തപ്പെടും. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലില്‍ പറയുന്നില്ല, അതുകൊണ്ടു തന്നെ എത്ര ചെറിയ തുക അയച്ചാലും അതിന് നികുതി നല്‍കേണ്ടിവരുമെന്നാണ് സൂചന. ഇത് അമേരിക്കയിലെ ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കും. അമേരിക്കയിൽ നിലവിൽ ഏറ്റവും കൂടുതലുള്ള മൂന്ന് പ്രവാസിസമൂഹങ്ങളില്‍ ഒന്ന് ഇന്ത്യക്കാരാണ്. ഏകദേശം 23 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. 2023-ല്‍ 2300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് അമേരിക്കൻ പ്രവാസികൾ അയച്ചത്.

