ലോകം ഉറ്റുനോക്കിയ ട്രംപ്-കിം ജോങ് ഉന്‍ ചര്‍ച്ച പരാജയപ്പെട്ടു. ആണവനിരായുധീകരണം സംബന്ധിച്ച് ഇരു നേതാക്കളും ധാരണയിലെത്തിയില്ല. ട്രംപും കിം ജോങ് ഉന്നും വിയറ്റ്‌നാമിലെ ഹാനോയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തരകൊറിയയ്ക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇത് സംബന്ധിച്ച ചര്‍ച്ച പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു.
അതേസമയം, കൂടികാഴ്ച സൗഹൃദപരമായിരുന്നെന്ന് ഇന്നലത്തെ ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു നടന്നത്.
ഉത്തരകൊറിയയ്ക്കുളള ഉപരോധം പൂര്‍ണ്ണമായി പിന്‍വലിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്തമായി കരാറില്‍ ഒപ്പ് വെയ്ക്കുമെന്നുമായിരിരുന്നു നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…