ലോകം ഉറ്റുനോക്കിയ ട്രംപ്-കിം ജോങ് ഉന്‍ ചര്‍ച്ച പരാജയപ്പെട്ടു. ആണവനിരായുധീകരണം സംബന്ധിച്ച് ഇരു നേതാക്കളും ധാരണയിലെത്തിയില്ല. ട്രംപും കിം ജോങ് ഉന്നും വിയറ്റ്‌നാമിലെ ഹാനോയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരകൊറിയയ്ക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇത് സംബന്ധിച്ച ചര്‍ച്ച പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു.

അതേസമയം, കൂടികാഴ്ച സൗഹൃദപരമായിരുന്നെന്ന് ഇന്നലത്തെ ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു നടന്നത്.
ഉത്തരകൊറിയയ്ക്കുളള ഉപരോധം പൂര്‍ണ്ണമായി പിന്‍വലിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്തമായി കരാറില്‍ ഒപ്പ് വെയ്ക്കുമെന്നുമായിരിരുന്നു നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.