Thursday, May 2, 2024
spot_img

ട്രംപ് ഔട്ട്, ബൈഡന്‍ ഇന്‍; പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയെന്ന് ട്രംപ്; ആശംസ ജോ ബൈഡന്റെ പേര് പരാമർശിക്കാതെ

വാഷിംഗ്ടണ്‍ : വിടവാങ്ങല്‍ പ്രസംഗത്തില്‍ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെയാണ് തന്റെ വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് ആശംസ നേര്‍ന്നത്. അതേസമയം പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും, തൃപ്തിയോടെയുമാണെന്നും ട്രംപ് വ്യക്തമാക്കി. ക്യാപ്പിറ്റോള്‍ കലാപത്തിനെതിരെയും ട്രംപ് പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായും ഇന്ന് സ്ഥാനമേല്‍ക്കും. കോവിഡിന്‍റയും ക്യാപ്പിറ്റോള്‍ ആക്രമണത്തിന്‍റയും പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ. എന്നാല്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് സൂചന.

Related Articles

Latest Articles