Tuesday, September 22, 2026

ഹിന്ദു യുവതിയെ മതം മാറ്റാനുള്ള നീക്കത്തിനു പിന്നില്‍ ദുരൂഹത

ചെന്നൈ: മലയാളി ഹിന്ദു യുവതിയെ മതം മാറ്റി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനു പിന്നില്‍ ദുരൂഹത. പരപ്പനങ്ങാടി സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതിയെ് വിദേശത്തേക്ക് കടത്താനായിരുന്നു നീക്കം.

താനൂര്‍ ചിറയ്ക്കല്‍ സ്വദേശി ഷെയ്ക്ക് അലി എന്ന ആള്‍ പ്രേമം നടിച്ച് യുവതിയെ വശീകരിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് പാസ്പോര്‍ട്ട് സംഘടിപ്പിക്കാനായിരുന്നു ശ്രമം. യുവതിയുടെ ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് കാഞ്ചിപുരം പോലീസ് കേസ്സെടുത്തു.

താനൂരില്‍നിന്ന് റെന്റ് എ കാര്‍ എടുത്താണ് അലി യുവതിയുമായി തമിഴ് നാട്ടിലെത്തിയത്. അലിക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സുചനയുണ്ട്.

Related Articles

Latest Articles