Saturday, December 20, 2025

ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ

തൊടുപുഴ: പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം അശോകകവല പാമ്പൂരിക്കല്‍ അഖില്‍ പി.രഘുവിനെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഖിലിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തു.

തൊടുപുഴയില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15 പുലര്‍ച്ചെയാണ് പ്രതി ഹോസ്റ്റലില്‍ കയറി പെണ്‍കുട്ടികള്‍ക്കിടയില്‍ കിടക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഭയന്നു നിലവിളിച്ചപ്പോള്‍ പ്രതി ഓടിപ്പോകുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്. പൂമാല- മൂവാറ്റുപുഴ ബസിലെ ക്ലീനറാണ് പ്രതി.

Related Articles

Latest Articles