Sunday, May 19, 2024
spot_img

വി​സ ത​ട്ടി​പ്പ് കേ​സ്; 18 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി ഇ​ബ്രാ​ഹിം ഒടുവിൽ പിടിയിൽ

തൃശ്ശൂർ: വി​സ ത​ട്ടി​പ്പ് കേ​സി​ൽ 18 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി ഒടുവിൽ പിടിയിൽ. കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി ജെ​മ്മാ​രം കാ​ട്ടി​ൽ വീ​ട്ടി​ൽ ഇ​ബ്രാ​ഹി​മാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. 18 വ​ർ​ഷം ​മു​മ്പ് ചി​യ്യാ​രം സ്വ​ദേ​ശി​യാ​യ അ​ജി​ത് കു​മാ​റി​ൽ ​നി​ന്ന് ദു​ബായി​ൽ വി​സ​യും ജോ​ലി​യും ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​ര ല​ക്ഷം രൂ​പ വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. തുടർന്ന്, കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പ്, സി.​പി.​ഒ സ​നൂ​പ് ശ​ങ്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മു​ക്ക​ത്തു ​നി​ന്നാ​ണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles