Monday, January 5, 2026

മലപ്പുറത്ത് ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; വയോധികയ്ക്ക് പാളത്തിൽ വീണ് ദാരുണാന്ത്യം

മലപ്പുറം: ട്രാക്കിൽ നിന്നും വിട്ട ശേഷം ട്രെയിനിലേക്ക് ഓടികയറാൻ ശ്രമിച്ച വയോധികയ്ക്ക് പാളത്തിൽ വീണ് ദാരുണാന്ത്യം. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് ദാരുണമായി മരിച്ചത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ നിന്നും വിട്ട ശേഷം തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിലേക്കാണ്‌ വയോധിക ചാടികയറിയത്.

പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയതെന്നാണ് വിവരം

Related Articles

Latest Articles