Wednesday, December 24, 2025

‘കര്‍ണ്ണാടകയെ പാകിസ്ഥാനാക്കാന്‍ ശ്രമിക്കുന്നു’ തേജസ്വി സൂര്യ; ഹിന്ദു കർഷകരുടെ കൃഷി ഭൂമി സ്വന്തമാക്കാനുള്ള വഖഫ് ബോര്‍ഡ് ശ്രമത്തെ തോല്‍പിക്കും

ബെംഗളൂരു: കര്‍ണാടകയെ മറ്റൊരു പാകിസ്ഥാനാക്കാനുള്ള ശ്രമമാണ് വഖഫ് ബോര്‍ഡ് നടത്തുന്നതെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ . ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിരോധം കാട്ടുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദും ഈ ശ്രമത്തിന് പിന്തുണ നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് മന്ത്രി സമീര്‍ അഹമ്മദിന്റെ നേതൃത്വത്തിൽ ബീജാപുരില്‍ 15000 ഏക്കർ കൃഷി ഭൂമി വഖഫ് ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായി സൂചിപ്പിച്ച തേജസ്വി സൂര്യ,വഖഫ് ചുമതലയുള്ള മന്ത്രികൂടിയായ സമീര്‍ അഹമ്മദ് കോൺഗ്രസ് ജില്ലാകമ്മറ്റികളോട് വഖഫ് ബോര്‍ഡിന്റെ ഭൂമി ഏതെല്ലാമാണെന്ന് തിട്ടപ്പെടുത്തി കര്‍ഷകരെ അവിടുത്തെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കിയതായി പറയുന്നു . നാലു തലമുറയായി കൃഷി ചെയ്യപ്പെടുന്ന ഈ ഭൂമി വേറൊരു സമുദായത്തിന് കൈമാറാൻ വഖഫ് ബോര്‍ഡ് ശ്രമിക്കുന്നതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് ഹിന്ദു കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് മുസ്ലിം കര്‍ഷകര്‍ക്ക് കൈമാറാന്‍ ഇവിടെ ശ്രമിക്കുന്നു. തികോത താലൂക്കിലെ കര്‍ഷകരെ അവരുടെ കൃഷി ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാൻ വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ബിജെപി എംപിയായ തേജസ്വി സൂര്യ ഭൂമി നഷ്ടപ്പെടുന്ന ഭീതിയിലുള്ള കര്‍ഷകരെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞത് . ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപി ഒരുങ്ങുകയാണെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.

Related Articles

Latest Articles