ദീർഘകാലം ക്ലാസിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ പുറത്താക്കാനൊരുങ്ങി എറണാകുളം മഹാരാജാസ് കോളേജ്. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു ആർഷോ. ഹാജരാകാത്തതിന് കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്നറിയിച്ച് ആർഷോയുടെ മാതാപിതാക്കൾക്ക് പ്രിൻസിപ്പൽ നോട്ടീസ് നൽകി.
അതേസമയം കോളേജിൽ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. എക്സിറ്റ് പോൾ ഒപ്ഷനെടുത്താലും ആർഷോയെ ബിരുദം നൽകി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സാധാരണ ഗതിയിൽ എക്സിറ്റ് പോൾ ഒപ്ഷനെടുക്കണമെങ്കിൽ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിൽ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. ആറ് സെമസ്റ്ററുകളിലെ പരീക്ഷ മുഴുവനായും പാസാകാത്ത ആർഷോയ്ക്ക് എങ്ങനെ എക്സിറ്റ് പോൾ നൽകുമെന്നാണ് ആശയക്കുഴപ്പം

