elephent atack
ആനക്കൂട്ടത്തെ കാണുമ്പോൾ പേടിച്ചോടുന്ന ചിലരെ കണ്ടിട്ടുണ്ട്. എന്നാൽ അതിലും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആന കൂട്ടത്തിന് സമീപം ആളുകള്‍ കാര്‍ അപകടകരമാം വിധം നിര്‍ത്തുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ഐ.എ.എസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ നെറ്റിസണ്‍മാരെ ചൊടിപ്പിച്ചിട്ടുണ്ട്. ആനകള്‍ വിവേകം കാണിച്ചതുകൊണ്ടാണ് അവിവേകികളായ മനുഷ്യര്‍ രക്ഷപെട്ടതെന്ന് ചിലര്‍ പറയുന്നു.
ഫോട്ടോകള്‍ ക്ലിക്കുചെയ്യുന്നതിനായി ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിയിടുന്നിടത്താണ് ക്ലിപ്പ് ആരംഭിക്കുന്നത്. സെല്‍ഫികള്‍ എടുക്കുന്നതിനിടയില്‍ രണ്ട് പേര്‍ കൂട്ടത്തോടെ ആനയുടെ അടുത്ത് നടക്കുന്നതും കാണാം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, ഒരു ആന പ്രകോപിതനാകുകയും സംഘത്തിനുനേരെ ഓടി അടുക്കുകയും ചെയ്യുന്നു. ആളുകള്‍ ഭയന്ന് ചിതറി വീഴുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…