road
മലപ്പുറം : കേരളത്തിലെ റോഡുകളിൽ കുഴികളായതോടുകൂടി വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ് രംഗത്ത്. റോഡിലെ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ചും തുണി കഴുകിയുമാണ് യുവാവ് പ്രതിഷേധം അറിയിച്ചത്. മലപ്പുറം പാണ്ടിക്കാട് റോഡിലാണ് സംഭവം.
സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് ഹംസ എന്ന യുവാവാണ്. കേരളത്തിലെ മുഴുവൻ റോഡുകളുടെയും അവസ്ഥ ഇതാണെന്ന് യുവാവ് പറയുന്നു. പാണ്ടിക്കാട് നിന്നും പാലക്കാട് പോകുന്ന റോഡുകളിൽ എവിടെ നോക്കിയാലും കുഴിയാണ്. മൂന്ന് മാസം മുൻപ് വഴിവളെല്ലാം റീ-ടാറിംഗ് നടത്തിയാണ്. എന്നാൽ വീണ്ടും കുഴികൾ രൂപപ്പെട്ടു.
ഇത് എങ്ങനെ വ്യത്യസ്തമായി ജനശ്രദ്ധയിൽ പെടുത്താമെന്ന് ചിന്തിച്ചപ്പോഴാണ് ഇറങ്ങി കുളിക്കാം എന്ന ആശയം തോന്നിയത്. അങ്ങനെ റോഡിലെ കുഴിയിലുള്ള വെള്ളത്തിൽ കുളിക്കുമ്പോഴാണ് സ്ഥലം എംഎൽഎ യുഎ ലത്തീഫ് ഇതുവഴി കടന്നുപോയത് എന്നും യുവാവ് വ്യക്തമാക്കി.
കുളിക്കാനും തുണി അലക്കാനുമുളള വെള്ളം കുഴിയിലുണ്ട്. ഇവിടെ അപകടങ്ങളും മരണങ്ങളും നിരവധിയാണ്. ഇതൊന്നും അധികാരികൾ പോലും ശ്രദ്ധിക്കാത്തത് കൊണ്ട് പ്രതിഷേധം നടത്തിയത് എന്നും ഹംസ കൂട്ടിച്ചേർത്തു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…