Thursday, May 2, 2024
spot_img

ഭിന്നശേഷിക്കാരനായ യുവാവിന്റെ തടഞ്ഞുവച്ച സർവീസ് ആനുകൂല്യങ്ങൾ നൽകണം: ഉത്തരവിട്ട് ഭിന്നശേഷി കമ്മിഷൻ

ഇടുക്കി: ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറായിരുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ തടഞ്ഞുവച്ച സർവീസ് ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു.

കോവിഡ് മഹാമാരിക്കാലത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി ഏറ്റെടുത്ത ഭക്ഷ്യധാന്യങ്ങൾ കേടാക്കി സർക്കാരിന് 26,550 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാരോപിച്ചാണ് വിരമിച്ച ഇദ്ദേഹത്തിന്റെ പെൻഷനും സർവീസ് ആനുകൂല്യങ്ങളും തടഞ്ഞത്.

സംഭവത്തിൽ ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ ദേവികുളം തഹസിൽദാറും കളക്ടറേറ്റിലെ രണ്ടു ക്ലർക്കുമാരുമാണ് സർക്കാരിനു നഷ്ടമുണ്ടാക്കിയതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സർവീസ് ആനൂകൂല്യം വർധിപ്പിച്ചതിന് ഇവർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ ഉത്തരവായി.

Related Articles

Latest Articles