Thursday, May 9, 2024
spot_img

നടുറോഡിൽവെച്ച് ആനക്കൂട്ടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമം: ആൾക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ച് ആന, പിന്നീട് സംഭവിച്ചത് ഇത്…

ആനക്കൂട്ടത്തെ കാണുമ്പോൾ പേടിച്ചോടുന്ന ചിലരെ കണ്ടിട്ടുണ്ട്. എന്നാൽ അതിലും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആന കൂട്ടത്തിന് സമീപം ആളുകള്‍ കാര്‍ അപകടകരമാം വിധം നിര്‍ത്തുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ഐ.എ.എസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ നെറ്റിസണ്‍മാരെ ചൊടിപ്പിച്ചിട്ടുണ്ട്. ആനകള്‍ വിവേകം കാണിച്ചതുകൊണ്ടാണ് അവിവേകികളായ മനുഷ്യര്‍ രക്ഷ​​പെട്ടതെന്ന് ചിലര്‍ പറയുന്നു.

ഫോട്ടോകള്‍ ക്ലിക്കുചെയ്യുന്നതിനായി ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിയിടുന്നിടത്താണ് ക്ലിപ്പ് ആരംഭിക്കുന്നത്. സെല്‍ഫികള്‍ എടുക്കുന്നതിനിടയില്‍ രണ്ട് പേര്‍ കൂട്ടത്തോടെ ആനയുടെ അടുത്ത് നടക്കുന്നതും കാണാം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, ഒരു ആന പ്രകോപിതനാകുകയും സംഘത്തിനുനേരെ ഓടി അടുക്കുകയും ചെയ്യുന്നു. ആളുകള്‍ ഭയന്ന് ചിതറി വീഴുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

Related Articles

Latest Articles