General

ബാലാസാഹിബ് താക്കറെയുടെ പേരിൽ മഞ്ഞൾ ഗവേഷണ കേന്ദ്രം; 100 കോടി അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ബാലസാഹിബ് താക്കറെയുടെ പേരിൽ മഞ്ഞൾ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 100 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഏകനാഥ്‌ ഷിന്റെ അറിയിച്ചു. മഹാരാഷ്‌ട്രയിലെ ഹിങ്കോലി ജില്ലയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്നോടിയായി10 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ബാക്കി 90 കോടി രൂപ, വരുന്ന സാമ്പത്തിക വർഷത്തോടനുബന്ധിച്ച് ഘട്ടമായി നൽകും. താക്കറെ മറാഠ ജനതയുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. തികഞ്ഞ ആദർശവാനും തന്റെ ജനതയ്‌ക്കായ് ജീവിതം ഉഴിഞ്ഞു വെച്ച ത്യാഗിയുമായിരുന്നു താക്കറെ എന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ ഷിന്റെ സൂചിപ്പിച്ചു.

താക്കറെ ഔദ്യോഗിക ജീവിതത്തിനോട് വിടപറഞ്ഞു രാഷ്‌ട്രീയത്തിലേക്ക് കടക്കുകയും മറാഠ ജനതയ്‌ക്ക് വേണ്ടി സംസാരിക്കാനായി അദ്ദേഹം 1960ൽ മാർമിക് എന്ന മാസിക പുറത്തിറക്കുകയും ചെയ്തു. മറാഠ വാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അച്ഛൻ കേശവ് സീതാറാം താക്കറെയുടെ നിർബന്ധപ്രകാരം യുണൈറ്റഡ് മഹാരാഷ്‌ട്ര എന്ന പേരിൽ സംഘടന രൂപീകരിച്ചു.

മരണം വരെ മറാഠ ജനതയ്‌ക്ക് വേണ്ടി പ്രവർത്തിച്ച ബാലാസാഹിബ് താക്കറെയുടെ പേരിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമായ കാര്യമായതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിൽ സർക്കാർ എത്തിച്ചേർന്നതെന്ന് അദ്ദേഹം അറിയിച്ചു.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

1 hour ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

1 hour ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

2 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

4 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

10 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

10 hours ago