Thursday, January 1, 2026

മൂന്ന് പോലീസ് ചെകുത്താന്മാർ കൂടെ അറസ്റ്റിൽ.നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയ തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റിലായി. എസ്‌ഐ ബാലകൃഷ്ണന്‍ കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുഗന്‍ എന്നിവരെയാണ് സിബി സിഐഡി പുതിയതായി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

നേരത്തേ സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേഷിനെ സസ്‌പെന്റ് ചെയ്യുകയും ബുധനാഴ്ച അറസ്റ്റ് ചെയ്യുകയുമുണ്ടായി. ബാക്കിയുള്ളവരെ ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് ജനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു. അന്വേഷണത്തിന് ശേഷം കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ രഘു ഗണേഷിനെതിരേ ചുമത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പി ജയരാജിനെയും മകന്‍ ബെന്നിക്‌സിനെയും കൊലപ്പെടുത്തിയവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് നിയമമന്ത്രി സി വി ഷണ്‍മുഖം ഉറപ്പ് നല്‍കിയതിന് പിന്നാലെ ബുധനാഴ്ച രാത്രിയിലാണ് രഘു ഗണേഷിനെ സിബി സിഐഡി അറസ്റ്റ് ചെയ്തത്. ജയരാജിനെയും ബന്നിക്‌സിനെയും കടുത്ത ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് പോലീസുകാര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. സംഭവത്തില്‍ ഒരു രാത്രി മുഴൂവന്‍ ജരാജിനെയും ബെന്നിക്‌സിനെയും പോലീസുകാര്‍ ചേര്‍ന്ന് ശാന്തകുളം സ്‌റ്റേഷനില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോലീസുകാരി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം വനിതാ ഹെഡ്‌കോണ്‍സ്റ്റബിള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ നിയമലംഘനം ആരോപിച്ചായിരുന്നു ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേഷിനെ സസ്‌പെന്റ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത ദിവസം നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു

Related Articles

Latest Articles