Monday, May 27, 2024
spot_img

ചൈന ഹോങ്കോങ്ങ് വിഷയത്തിൽ ഗൗരവത്തോടെ ഇടപെടും;ഇന്ത്യ

ജനീവ;ചൈനയുടെ നടപടികൾക്കെതിരെ ഹോങ്കോംഗിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതാദ്യമായി, ഇന്ത്യ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ ചൈന ഹോംങ്കോങ്ങ് വിഷയത്തിൽ പ്രസ്താവന നടത്തി. ബന്ധപ്പെട്ട കക്ഷികൾ “ശരിയായി, ഗൗരവത്തോടെയും വസ്തുനിഷ്ഠമായും” പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ കൗൺസിലിന്റെ 44-ാമത് സെഷനിൽ യുഎന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രാജീവ് കുമാർ ചന്ദർ ആണ് പ്രസ്താവന നടത്തിയത്.മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ചൈനയുടെ കടന്നുകയറ്റം ഒരിക്കലും നീതീകരിക്കാൻ സാധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി

Related Articles

Latest Articles