Thursday, December 25, 2025

കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം: തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം

തിരുവനന്തപുരം: നിരോധനാജ്ഞ പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. തലസ്ഥാനത്താകെ ആൾക്കൂട്ടത്തിന് വിലക്കുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ടെയ്മെന്റ് സോണിൽ അകത്തും പുറത്തും പരിപാടികൾക്ക് അഞ്ച് പേർ മാത്രമേ പങ്കെടുക്കാവൂ. കണ്ടെയ്മെന്റ് സോണിൽ വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലും 20 പേർ മാത്രമേ പാടോള്ളൂ. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ മതചടങ്ങുകളിൽ 20 പേർക്ക് മാത്രമേ അനുവാദമുള്ളൂ. പൊതുപരീക്ഷകൾക്ക് മറ്റമില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കും. കടകൾക്ക് മുന്നിൽ അഞ്ച പേരിൽ കൂടുതൽ പാടില്ല. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ കല്യാണത്തിന് 50 പേർ ആകാം.

Related Articles

Latest Articles