ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ട്വിറ്റർ സേവനത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്. . ഇന്ന് രാവിലെ മുതലാണ് വിവിധ ഭാഗങ്ങളിൽ ട്വിറ്റർ പ്രവർത്തനരഹിതമായത്. ട്വിറ്ററിന്റെ വെബ് വേർഷനിലാണ് പ്രശനം നേരിട്ടത്. നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും ട്വിറ്റർ ഉപയോക്താക്കൾ പരാതിപ്പെട്ടു.
തകരാർ നേരിടുന്നതിനെ തുടർന്നാണ് ഉപയോക്താക്കൾ പരാതിയുമായി വന്നത്. പതിനായിരത്തോളം ഉപയോക്താക്കളാണ് സോഷ്യൽ മീഡിയയിൽ പരാതിയുമായി എത്തിയത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വിറ്റർ പ്രവർത്തനരഹിതമായി. എന്നാൽ രാവിലെ 9.30ഓടെ ട്വിറ്റർ സേവനം പുനരാരംഭിച്ചിട്ടുണ്ട്. പക്ഷേ തകരാർ സംഭവിച്ചതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിശദീകരണവും ട്വിറ്റർ ഇതുവരെ നൽകിയിട്ടില്ല.

