Thursday, January 1, 2026

വീണ്ടും ആമ്പര്‍ഗ്രീസ് വേട്ട; കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദിയുമായി രണ്ടു പേര്‍ പിടിയില്‍; പിടിയിലായത് കോ‍ഴിക്കോട് സ്വദേശികളായ അജ്മലും സഹലും

കോഴിക്കോട്: കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി (Ambergris) രണ്ടുപേർ പിടിയിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്. ഡിഎഫ്ഒ കെ കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 4.300 കിലോ ആമ്പര്‍ ഗ്രീസ് കണ്ടെടുത്തു.

ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് സൂചന. തമിംഗല ഛർദി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇന്ത്യയില്‍ തിമിംഗല ഛര്‍ദി കൈവശം വെക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.

Related Articles

Latest Articles