ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 5 മരണം. ബദർവാ റോഡിലാണ് രണ്ട് വാഹനാപകടങ്ങളും ഉണ്ടായത്. ആദ്യ സംഭവത്തിൽ റോഡിൽ നിന്ന് തെന്നിയ കാർ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാലുപേർ മരിച്ചു. ശൈവ സ്വദേശികളായ സത്യ ദേവി, മകൻ വിക്രം സിംഗ്, ലാഖ് രാജ് ഭാര്യ സതീഷ ദേവി എന്നിവരാണ് മരിച്ചത്. സത്യദേവിയുടെ ഭർത്താവ് നസീബ് സിംഗിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാമത്തെ അപകടത്തിൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് നദിയിലേക്ക് വീണു. കാർ 100-150 അടി താഴ്ചയിലുള്ള പുഴയിലേക്ക് പതിച്ചതായി ദൃക‍്‍സാക്ഷികൾ പറഞ്ഞു. മുഗൾ മാർക്കറ്റിന് സമീപം പാർണൂ സെക്ടറിലാണ് അപകടം ഉണ്ടായത്. ബലാരാ സ്വദേശി സജാദ് അഹമ്മദ് അപകടത്തിൽ മരിച്ചു. സഹയാത്രികനായ പിയൂഷ് മനാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിച്ച ഡ്രൈവറെ പുഴയിൽ വീണ് കാണാതായി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രവീന്ദർ കുമാർ എന്നയാളെയാണ് നേരു നദിയിൽ കാണാതായത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…