Thursday, May 16, 2024
spot_img

പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ തുടരുന്നു; ദാരുണ സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരക്കടവില്‍ കൈകാല്‍ കഴുകാൻ പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി.

ഗൗതം (14), ഷിജിന്‍ (15) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു ദാരുണ സംഭവം.

സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി മന്ദാരക്കടവില്‍ എത്തിയതാരുന്നു കുട്ടികള്‍.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നാട്ടുകാരടക്കമുള്ളവര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles