India

രണ്ട് ദിവസം; താണ്ടുന്നത് 5,300 കിലോമീറ്റർ ആകാശ ദൂരം ! രാജ്യത്തെ 7 വ്യത്യസ്ത നഗരങ്ങളിലായി 8 പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി മോദി തിങ്കളാഴ്ച മുതൽ അടുത്ത 36 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം സഞ്ചരിക്കുക 5,000 ലധികം കിലോമീറ്ററുകൾ. രണ്ട് ദിവസത്തെ പര്യടനത്തിൽ അദ്ദേഹം രാജ്യത്തെ ഏഴ് നഗരങ്ങൾ സന്ദർശിക്കുകയും എട്ട് പരിപാടികളിൽ ഭാഗമാവുകയും ചെയ്യും.

തിങ്കളാഴ്ച രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന പ്രധാനമന്ത്രി ആദ്യം മധ്യപ്രദേശ് സന്ദർശിക്കും. അതിനുശേഷം അദ്ദേഹം കേരളത്തിലേക്കും ​​തുടർന്ന് പടിഞ്ഞാറൻ കേന്ദ്രഭരണ പ്രദേശത്തിലേക്കും പോകുന്ന പ്രധാനമന്ത്രി ശേഷം ദില്ലിയിലേക്ക് മടങ്ങിയെത്തും.

“ഏപ്രിൽ 24 ന് രാവിലെ പ്രധാനമന്ത്രി യാത്ര ആരംഭിക്കും. ദില്ലിയിൽ നിന്ന് ഖജുരാഹോയിലേക്ക് 500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഖജുരാഹോയിൽ നിന്ന് അദ്ദേഹം രേവ ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ പങ്കെടുക്കും.ഇതിന് ശേഷം അദ്ദേഹം ഖജുരാഹോയിൽ തിരിച്ചെത്തും.ഈ യാത്രയിൽ തന്നെ 280 കിലോമീറ്ററാണ് അദ്ദേഹം സഞ്ചരിക്കുക. ഖജുരാഹോയിൽ നിന്ന് യുവം കോൺക്ലേവിൽ പങ്കെടുക്കാൻ അദ്ദേഹം കൊച്ചിയിലേക്ക് യാത്ര ചെയ്യും. ഏകദേശം 1700 കിലോമീറാണ് ഈ യാത്രയിൽ അദ്ദേഹം താണ്ടുന്നത്. അടുത്ത ദിവസം രാവിലെ, പ്രധാനമന്ത്രി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 190 കിലോമീറ്റർ സഞ്ചരിക്കും. ഇവിടെ അദ്ദേഹം വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടുകയും ചെയ്യും. ഇവിടെ നിന്ന് അദ്ദേഹം സിൽവാസയിലേക്ക് പോകും. സൂറത്ത് വഴി ഏകദേശം 1570 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ അദ്ദേഹം നമോ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടുകയും ചെയ്യും.കൂടാതെ, ദേവ്ക കടൽത്തീരത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി ദാമനിലേക്ക് പോകും, ​​തുടർന്ന് അദ്ദേഹം സൂറത്തിലേക്ക് 110 കിലോമീറ്റർ സഞ്ചരിക്കും. സൂറത്തിൽ നിന്ന് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും, തന്റെ ഈ യാത്രയിൽ താണ്ടുക 940 കിലോമീറ്ററാണ്. രണ്ട് ദിവസത്തെ യാത്രയിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് ഏകദേശം 5,300 കിലോമീറ്റർ ആകാശ ദൂരമാണ്” – പ്രധാനമന്ത്രിയുടെ നീണ്ട പര്യടനത്തിന്റെ യാത്രാവിവരണം വിശദീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു,

Anandhu Ajitha

Recent Posts

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

16 seconds ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

12 mins ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

17 mins ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

1 hour ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

2 hours ago