കൊല്ലം: പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു.ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കനത്ത മഴയെ തുടർന്ന്, പാരിപ്പള്ളിക്ക് സമീപമുള്ള പുത്തൻ കുളത്ത് ആന പാപ്പാന്മാർ കിടന്നുറങ്ങിയിരുന്ന കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

