Sunday, September 20, 2026

പനിക്കിടക്കയിൽ കേരളം!ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം; ചികിത്സ തേടിയവരുടെ എണ്ണം 2 ലക്ഷം കടന്നു

തിരുവനന്തപുരം : ആശങ്കയുണർത്തിക്കൊണ്ട് സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണങ്ങൾ ഉയരുന്നു. ഡെങ്കിപ്പനി മൂലം തൃശ്ശൂരിൽ ചികിത്സയിലായിരുന്ന 13 കാരനും തിരുവനന്തപുരത്ത് 56 കാരനും മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണു ഡെങ്കിപ്പനി മൂലം മരിച്ചത്. ഇതോടെ വിവിധ പകർച്ചാ വ്യാധികൾ മൂലം ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 41 ആയി.

അതെസമയം പനി ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്. പകർച്ചപ്പനി നിയന്ത്രിക്കാൻ സ്കുളുകളിൽ ശുചീകരണ യജ്ഞം തുടങ്ങി. ഇതിനിടെ ഇന്നലെ മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു. കുറ്റിപ്പുറത്ത് പനിബാധിച്ച് ചികിത്സയിലിരുന്ന 13 കാരൻ മാരൻ മരിച്ചത് H1N1മൂലമാണെന്ന് പരിശോധനകളിൽ തെളിഞ്ഞു.

Related Articles

Latest Articles