Monday, December 22, 2025

മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടിത്തം: പൊള്ളലേറ്റ രണ്ട് പേര്‍ മരിച്ചു ;സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍

മുംബൈ: മുംബൈയിൽ 15 നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു.
സബർബൻ കാന്തിവാലിയിലെ ഹന്‍സ ഹെറിറ്റേജ് എന്ന ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നു. അപകടത്തില്‍ പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം തീപിടുത്തത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്നലെ രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 കോവിഡ് രോഗികള്‍ വെന്തുമരിച്ചിരുന്നു. 17 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

Related Articles

Latest Articles